ഗ്വാ​ളി​യോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 13 പേ​ര്‍ മ​രി​ച്ചു. ഗ്വാ​ളി​യോ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൊ​റേ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​ത്.

പു​രാ​നി ച​ഹ​വാ​നി പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 13 യാ​ത്ര​ക്കാ​രി​ല്‍ പ​ത്ത് പേ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ പ​ത്ത് സ്ത്രീ​ക​ളും ഓ​ട്ടോ ഡ്രൈ​വ​റും ഉ​ള്‍​പ്പെ​ടു​ന്നു. അ​പ​ക​ട‌​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.