മാധ്യമങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍വ്വേകളെ കുറിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോള്‍ പുറത്ത് വിടുന്ന മാധ്യമ സര്‍വേകള്‍. ഇവ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിണറായി പിന്തുടരുകയാണെന്നും തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ട്. ജനവികാരം യു.ഡി എഫിന് അനുകൂലമാണ്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധി എഴുതും. മാധ്യമങ്ങളുടെ സര്‍വ്വേകള്‍ ഏകപക്ഷീയമാണ്. ഭരണ വിരുദ്ധ വികാരം മറച്ച്‌ വെക്കാന്‍ ശ്രമിക്കുന്നു. നിക്ഷിപ്ത താല്‍പര്യം മുന്നില്‍ നിര്‍ത്തിയാണ് സര്‍വ്വേ. ഭരണ മാറ്റം ആഗ്രഹിക്കുന്നവരുടെ മനസ്സ് മാറ്റുകയാണ് ലക്ഷ്യം. നടക്കുന്നത് കിഫ്ബി സര്‍വ്വേയാണ്.

സര്‍ക്കാരിന്‍റെ പണ കൊഴുപ്പിന് പുറമെ മാധ്യമങ്ങളുടെ കല്ലേറിനെയും പ്രതിപക്ഷത്തിന് പ്രതിരോധിക്കേണ്ടി വരുന്നു. തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു. സര്‍വ്വേകള്‍ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. സര്‍വ്വേകള്‍ തള്ളിക്കളയുന്നു. യു.ഡി എഫിന് സര്‍വ്വേകളില്‍ വിശ്വാസം ഇല്ല. സര്‍വ്വേകളെ കുറിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സര്‍വേകള്‍ ഉപകാര സ്മരണ. കിട്ടുന്ന പരസ്യത്തിനുള്ളതാണ് സര്‍വേയെന്നും ചെന്നിത്തല പറഞ്ഞു.

ഏപ്രില്‍ 6 നാണ് ജനങ്ങളുടെ സര്‍വേ. ഈ സര്‍വേയിലാണ് വിശ്വാസം. ഇതില്‍ വിജയിക്കും. സിപിഎമ്മിന് അനുകൂലമായ ഉദ്യോഗസ്ഥരാണ് വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ നീതി പൂര്‍വ്വകമായി ഇടപെട്ടു. കള്ളവോട്ടുകള്‍ ചെയ്ത് വിജയിക്കാനുള്ള നീക്കം തടയണം. ഒരേ വോട്ടര്‍മാര്‍ക്ക് തൊട്ടടുത്ത പഞ്ചായത്തുകളില്‍ വേറെയും വോട്ടുണ്ട്. ഈ പരാതി, തെളിവ് സഹിതം ഇന്ന് നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി പൂര്‍വ്വകമായി ഇടപെടണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.