കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ കാറ്റിനും മഴയ്ക്കും സാധ്യത.മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം തൃശൂര്‍ എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുളള സാധ്യത കൂടുതലാണ്. മലയോര പ്രദേശത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.ഉച്ച മുതലുളള സമയത്ത് ആകാശം മേഘാവൃതമാകുയാണെങ്കില് തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.