ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. ജൂലൈ 15ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു ടീമിനൊപ്പമുണ്ടാകും. ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയര്‍. അവര്‍ക്കൊപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ ആദരവായി കാണുന്നു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമൊക്കെ പിന്‍ഗാമിയാകുവാന്‍ പിന്‍ഗാമിയാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.

2017 ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയ ശ്രേയസ് ഇന്ത്യക്കായി 21 ഏകദിനത്തിലും 29 ടി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ശ്രേയസ് നേടിയിട്ടുണ്ട്.