ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ മുനിഹല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വായ്ബ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ മു​നി​ഹ​ല്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ര​ണ്ട് ഭീ​ക​ര​ര്‍ കൂ​ടി ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം.പോലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൈന്യം ഭീകരരെ വധിച്ചത്.

ഇക്കഴിഞ്ഞ 15നും ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.