മോഹന്‍ലാലിനൊപ്പം വേഷമിടാനൊരുങ്ങി പ്രശസ്ത സംഗീത സംവിധായകന് എ.ആര് റഹ്മാന്. ചിത്രീകരണം പുരോഗമിക്കുന്ന ആറാട്ട് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലാണ് എ.ആര് റഹ്മാന് മോഹന്‍ലാലിനൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനമാണ് ആറാട്ടില്‍ ഒരുങ്ങുന്നത്.
യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം എ.ആര് റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗമാണിത്. ചെന്നൈയിലെ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നേരത്തെ, വിജയ് ചിത്രം ബിഗിലിലെ ഗാനരംഗത്തിലും റഹ്മാന് വേഷമിട്ടിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങളും ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന.
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപന് നെയ്യാറ്റിന്‍കര എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സിദ്ദിഖ്, സായ്കുമാര്, ഇന്ദ്രന്‍സ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.