ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മെട്രോമാന്‍ ഇ. ശ്രീധരനെ കുറിച്ച്‌ പണ്ടൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറലാകുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന്‍ വന്നതുമുതല്‍ കേരളത്തിലെ പ്രബുദ്ധരായ, നവോത്ഥാന നായകര്‍ അദ്ദേഹത്തെ അവഹേളിക്കുകയും രൂക്ഷവിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തിലാണ് രാജ്യം ആദരിക്കുന്ന അബ്ദുള്‍ കലാമിനെ പോലെയുള്ള വിശിഷ്ട വ്യക്തികള്‍ മെട്രോമാനെ പുകഴ്ത്തി മുന്‍പ് പല സന്ദര്‍ഭങ്ങളില്‍ രംഗത്തെത്തിയതിന്‍്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

മുന്‍പൊരിക്കല്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ചാണ് കലാം മെട്രൊമാനെ പേരെടുത്ത് അഭിനന്ദിച്ചത്. ‘ആത്മാര്‍ത്ഥയോട് കൂടി തന്‍്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വിജയത്തിലെത്തിയ ഒരു വ്യക്തിയുണ്ട് ഇ. ശ്രീധരന്‍. അദ്ദേഹം തന്‍്റെ ജോലില്‍ കര്‍മനിരതനാണ്. കേരളത്തിലെ ഒരു വലിയ നേതാവാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. 2 മില്യണ്‍ ജനങ്ങളുടെ മനസാണ് അദ്ദേഹം കവര്‍ന്നത്’.- കലാം പറഞ്ഞിരുന്നു.

കലാമിന്‍്റെ വാക്കുകള്‍ മെട്രോമാന്‍ തന്‍്റെ ട്വിറ്ററില്‍ സന്തോഷത്തോട് കൂടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മഹാനായ പുത്രന്‍ ഡോ. അബ്ദുള്‍ കലാമിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു മെട്രോമാന്‍ വീഡിയോ പങ്കുവെച്ചത്. ഒരു രാജ്യത്തെ ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഒരു രാഷ്ട്രപതിക്ക് കഴിയുമെന്നതിന്‍്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു എ പി ജെ അബ്ദുള്‍ കലാം.