ന്യൂഡല്‍ഹി: ഇന്ന് രാത്രി ആകാശത്ത്​ ബ്ലൂമൂണ്‍ ദൃശ്യമാകും. രണ്ടര വര്‍ഷത്തില്‍ ഒരിക്കലാണ് ബ്ലൂമൂണ്‍ ദൃശ്യമാകും. ഒരേ കലണ്ടര്‍ മാസം രണ്ടു പൂര്‍ണചന്ദ്രന്‍ വന്നാല്‍ രണ്ടമത്തേതിനെ​ ബ്ലൂമൂണ്‍ എന്നാണ്​ വിളിക്കുക. ഈ മാസം ഒന്നിന്​ ആകാശത്ത്​ പൂര്‍ണചന്ദ്രന്‍ എത്തിയിരുന്നു. വര്‍ഷത്തില്‍ 12 തവണ ആകാശത്ത്​ പൂര്‍ണ ചന്ദ്രനെ ദൃശ്യമാകുമെങ്കിലും ബ്ലൂമൂണ്‍ കാണാനാവുക രണ്ടര വര്‍ഷത്തില്‍ ഒരിക്കലാണ്.

ബ്ലൂമൂണ്‍ എന്നാണ്​ പേരെങ്കിലും ചന്ദ്രനെ നീലനിറത്തില്‍ കാണാനാകില്ല. പൂര്‍ണ ചന്ദ്രനായിരിക്കുമെന്ന്​ മാത്രം. ശനിയാഴ്​ച രാത്രി 8.15നുശേഷമാകും ആകാശത്ത്​ ബ്ലൂമൂണ്‍ ദൃശ്യമാകുക. ഈ ബ്ലൂമൂണ്‍ പ്രതിഭാസത്തിന്​ മറ്റൊരു പ്രത്യേകത കൂടിയുണ്ട്​. ബ്ലൂ മൂണിനൊപ്പം ​മൈക്രോ മൂണ്‍ കൂടിയാകും ഇത്​. ഭൂമിയില്‍നിന്ന്​ വളരെ അകലത്തില്‍ പൂര്‍ണചന്ദ്രനെ ദൃശ്യമാകുന്നതാണ്​ മൈക്രോമൂണ്‍.

ഭൂമിയോട്​ ചന്ദ്രന്‍ ഏറ്റവും അടുത്തുവരുന്നത്​ സൂപ്പര്‍ മൂണുമാകും. മൈക്രോമൂണില്‍ ചന്ദ്രന്റെ വലിപ്പവും തിളക്കവും കുറയും. അതോടൊപ്പം ബ്ലൂമൂണിനൊപ്പം മറ്റൊരു അതിഥിയെ കൂടി കാണാനാകും. ബ്ലൂമൂണി​ന്​ തൊട്ടടുത്ത്​ ഒരു ചുവന്ന പൊട്ടുപോലെ. നക്ഷത്രമല്ല, പകരം ഭൂമിയുടെ അയല്‍ക്കാരനായ ചൊവ്വയാണ്​ ചുവന്ന പൊട്ടു​പോലെ എത്തുക.