കൊ​ല്ലം: പു​രു​ഷാം​ഗ​ന​മാ​ര്‍ വി​ള​ക്കെ​ടു​ക്കു​ന്ന ച​മ​യ​വി​ള​ക്ക്​ മ​ഹോ​ത്സ​വ​ത്തി​ന്​ ഇ​ത്ത​വ​ണ ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച്‌​ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ള്‍ മാ​ത്ര​മാ​യി 24, 25 തീ​യ​തി​ക​ളി​ലാ​ണ്​ ച​മ​യ​വി​ള​ക്ക്​ ഉ​ത്സ​വം ന​ട​ക്കു​ന്ന​ത്.

ഇ​തി​െന്‍റ ഭാ​ഗ​മാ​യി ച​മ​യ​വി​ള​ക്ക്, കാ​ക്ക വി​ള​ക്ക്, അ​ന്ന​ദാ​നം, പൊ​ങ്കാ​ല, താ​ല​െ​പ്പാ​ലി, ഘോ​ഷ​യാ​ത്ര, കെ​ട്ടു​കാ​ഴ്​​ച, താ​ലം എ​ന്നി​വ ക്ഷേ​ത്ര പ​രി​സ​ര​ത്ത്​ ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്കും. പു​രു​ഷ​ന്മാ​ര്‍ സ്​​ത്രീ വേ​ഷം ധ​രി​ച്ച്‌​ ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര പ​രി​സ​ര​ത്ത്​ എ​ത്താ​നും അ​നു​വ​ദി​ക്കി​ല്ല. പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്‌​ ആ​ചാ​ര​ങ്ങ​ള്‍ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട്​ വി​ശ്വാ​സി​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍. ഒാ​മ​ന​ക്കു​ട്ട​ന്‍ നാ​യ​ര്‍, ബി.

​ദേ​വ​കു​മാ​ര്‍, ആ​ര്‍. അ​ജ​യ​ന്‍​പി​ള്ള, വി​ഷ്​​ണു വി. ​നാ​യ​ര്‍, വി. ​കി​ഷോ​ര്‍ എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.