അടുത്തവര്‍ഷം 95 വയസ്സ് പൂര്‍ത്തിയാകുന്നതോടെ എലിസബത്ത് രാജ്ഞി, ബ്രിട്ടീഷ് കിരീടം തന്റെ മകന് ചാള്‍സ് രാജകുമാരന് കൈമാറുമെന്ന് കൊട്ടാരം വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയല്‍ കമന്റേറ്റര്‍ റോബര്‍ട്ട് ജോബ്സണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ തന്നെ മിക്ക ചുമതലകളും ചാള്‍സ് രാജകുമാരന് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാള്‍സുമായുള്ള ബന്ധത്തെക്കുറിച്ചുള്ള, ഡയാനാ രാജകുമാരിയുടെ ബി ബി സിയില്‍ വന്ന കുപ്രസിദ്ധമായ അഭിമുഖത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
ഇതിനു തൊട്ടുമുന്‍പുള്ള കാലത്തില്‍ ഡയാന ശരിക്കും ശക്തയായിരുന്നു. എന്നാല്‍ അവര്‍, താന്‍ രാജ്ഞിയേക്കാള്‍ ശക്തയാണെന്ന് തെറ്റിദ്ധരിച്ചു. സഹിച്ചിടത്തോളം മതിയെന്ന് രാജ്ഞിയും തീരുമാനിച്ചതോടെ ഡയനായുടെ പുറത്തേക്കുള്ള വഴിയൊരുങ്ങി, അദ്ദേഹം പറയുന്നു. അതുപോലെവംശീയ വിവേചനം നിലനില്ക്കുന്നു എന്ന ഹാരിയുടെ അഭിപ്രായം ശുദ്ധ കാപട്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു ഏഷ്യന്‍ ഉദ്യോഗസ്ഥനെ കുറിച്ച് ഹാരി വംശീയ പരാമര്‍ശം നടത്തിയതും പിന്നീട് അതിന്റെ വീഡിയോ കൂട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ ഇടയായപ്പോള്‍ ഹാരിക്ക് മാപ്പ് പറയ്ണ്ടൈ വന്നതുംജോന്സണ് വിവരിച്ചു.
അതുപോലെ ആന്‍ഡ്രു രാജകുമാരന് രാജകീയ കടമകളിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും ബോബ്സണ്‍ സംസാരിക്കുന്നുണ്ട്. എപ്സ്റ്റീനുമായുള്ള ആന്‍ഡ്രുവിന്റെ ബന്ധമാണ് അദ്ദേഹത്തിന് വിനയായത് എന്നാണ്ജോബ്സണ് പറയുന്നത്. അതുപോലെ എലിസബത്ത് രാജ്ഞി എടുക്കുന്ന, എടുത്തിട്ടുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളുടെയും പുറകിലെ ചാലക ശക്തി അവരുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരനാണെന്നും ഈ റോയല്‍ കമന്റേറ്റര്‍ പറയുന്നു. മാധ്യമ കവറേജുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ അത് തീര്‍ച്ചയായും ഫിലിപ്പ് രാജകുമാരന്റെ തീരുമാനമായിരിക്കും.
ചര്‍ച്ചില്‍ എതിരായിരുന്നിട്ടു കൂടി കിരീടധാരണം ടെലിവിഷനില്‍ കാണിക്കുവാനുള്ള തീരുമാനത്തിനു പുറകില്‍ ഫിലിപ്പ് രാജകുമാരനായിരുന്നു. അതുപോലെ രാജ്ഞിയുടെ ആദ്യത്തെ ക്രിസ്ത്മസ്സ് ടെലിവിഷന്‍ സന്ദേശത്തിനു പുറകിലും അദ്ദേഹം തന്നെയായിരുന്നു.കിരീടധാരണം സംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്മാന് ഫിലിപ്പ് രാജകുമാരനായിരുന്നു.വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉള്‍പ്പടെയുള്ളവരുടെ കടുത്ത എതിര്‍പ്പികള്‍ നേരിട്ടിട്ടാണ് ഈ ചടങ്ങ് അന്ന് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്.
1926 ഏപ്രില്‍ 21 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ ജനനം. 1952-ല്‍ തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് എലിസബത്ത് അലക്സാന്‍ഡ്ര മേരി വിന്‍ഡ്സര്‍ ബ്രിട്ടീഷ് രാജ്ഞിയായി ചുമതലയേല്‍ക്കുന്നത്. ബ്രിട്ടന് പുറമേ കാനഡ, ആസ്ട്രേലിയ, ന്യുസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ കൂടി രാജ്ഞി പദവിയുണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക്. ഇതെല്ലാം കേവലം ആലങ്കാരിക പദവികള്‍ മാത്രമാണ്.