ഇടക്കൊച്ചി; ടൂറിസ്റ്റ് ബസിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി ബസ് ശരീരത്തിലേക്കു വീണു മൊബൈല്‍ പഞ്ചര്‍ ജോലിക്കാരന് ദാരുണാന്ത്യം. ഇടക്കൊച്ചി പാമ്ബായ്മൂല അന്തിക്കാട്ട് ലോറന്‍സിന്റെ മകന്‍ അഗസ്റ്റിനാണ് (കുഞ്ഞുമോന്‍-43) ദാരുണമായി മരിച്ചിരിക്കുന്നത്. അരൂര്‍ പുത്തനങ്ങാടിക്കു സമീപമുള്ള വര്‍ക്ക് ഷോപ്പിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ഇടക്കൊച്ചിയില്‍ മൊബൈല്‍ പഞ്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാളാണ് അഗസ്റ്റിന്‍. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കള്‍: ഡിഷോണ്‍, ആള്‍സ്റ്റണ്‍.