കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബാ​യി കൂ​ടു​ത​ല്‍ പ്ര​മു​ഖ​ര്‍ ട്വ​ന്‍റി-​ട്വ​ന്‍റി​യി​ലേ​ക്ക്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ന്‍ വ​ര്‍​ഗീ​സ് ജോ​ര്‍​ജും ട്വ​ന്‍റി-​ട്വ​ന്‍റി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ മ​റി​യ​യു​ടെ ഭ​ര്‍​ത്താ​വാ​ണ് വ​ര്‍​ഗീ​സ് ജോ​ര്‍​ജ്.

കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും യൂ​ത്ത് കോ​ര്‍​ഡി​നേ​റ്റ​റാ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ക്കും. വി​ദേ​ശ​ത്ത് ജോ​ലി​യാ​യി​രു​ന്ന താ​ന്‍ ട്വ​ന്‍റി-20​യി​ല്‍ ആ​ക​ര്‍​ഷം തോ​ന്നി​യാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​തെ​ന്ന് വ​ര്‍​ഗീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ന്‍ ലാ​ലും ട്വ​ന്‍റി-​ട്വ​ന്‍റി​യി​ല്‍ ചേ​ര്‍​ന്നു. ലാ​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ലാ​ലി​ന്‍റെ മ​രു​മ​ക​നെ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​നി​താ വിം​ഗ്, യൂ​ത്ത് വിം​ഗ്, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ട്വ​ന്‍റി-​ട്വ​ന്‍റി നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.