ഹനുമാന്‍ സേനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഗാടകനായി കോണ്‍ഗ്രസ് നേതാവും എം പി യുമായ കെ.സുധാകരന്‍. മാര്‍ച്ച്‌ 26 മുതല്‍ നടക്കുന്ന സമ്മേളനത്തിലാണ് കെ സുധാകരന്‍ ഉദ്‌ഘാടകനായി പങ്കെടുക്കുന്നത്.
ബി ജെ പി യുടെ പോഷക സംഘടനയും ആര്‍ എസ് എസ് നേതൃത്വം നല്‍കുന്നതുമായ സംഘടനയാണ് ഹനുമാന്‍ സേന. ബീഫിന്റെ പേരിലും സദാചാരത്തിന്റെ പേരിലും രാജ്യമൊട്ടാകെ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉള്‍പ്പടെ നടത്തിയിട്ടുള്ള സംഘപരിവാര്‍ സംഘത്തില്‍ ഉത്തരേന്ത്യയിലെ പ്രമുഖ സംഘടനയാണ് ഹനുമാന്‍ സേന.
ന്യൂന പക്ഷ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സംഘപരിവാര്‍ സമഖ്യദനയുടെ പരിപാടിയില്‍ ഉദ്‌ഘാടകനായി കെ. സുധാകരന്‍ എത്തുന്നത് പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ സൂചനയാണ്. സീറ്റ് തര്‍ക്കവും, കൊഴിഞ്ഞുപോക്കും നില നില്‍ക്കുന്ന കോണ്‍ഗ്രസില്‍ നിന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരു വിഭാഗം ബി ജെ പി യിലേക്ക് ചേക്കേറുമെന്ന് കെ.സുധാകരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പരസ്യമായി ഹനുമാന്‍ സേനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഇപ്പോള്‍ കെ.സുധാകരനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്.
തെരഞ്ഞെടുപ്പില്‍ കോ ലീ ബി സഖ്യം നിലനില്‍ക്കുന്നുണ്ടെന്ന് ബി ജെ പി നേതാക്കള്‍ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് കെ.സുധാകരന്റെ പുതിയ നീക്കം.സംസ്ഥാനത്തെ അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ പരസ്യമാകുകയാണ്.