ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരും നേതാക്കന്മാരുമായി 12.15ന് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിലെത്തി അസിസ്റ്റന്‍റ്​ റിട്ടേണിങ് ഓഫീസര്‍ അജയ്ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്‍റ്​ കൃപേഷ് ചെമ്മണ്ട, ന്യുനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടന്‍, ജില്ലാ പ്രഭാരി എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ്​ മനോജ്‌ കല്ലിക്കാട്ട്, ചീഫ് ഇലക്ഷന്‍ ഏജന്‍റ്​ രഞ്ജിത് മേനോന്‍, കൗണ്‍സിലര്‍ ടി കെ ഷാജൂട്ടന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ടില്‍, കെസി. വേണുമാസ്റ്റര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.