പൂഞ്ഞാര്‍: സംസ്ഥാനത്ത് ഇത്തവണ തൂക്ക് സഭ വരുമെന്നും പൂ‌ഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപികരിക്കുമ്ബോള്‍ ബോധ്യപ്പെടുത്തുമെന്നും പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്.

ബിജെപി ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയാകുമെന്നും അ‌ഞ്ച് സീറ്റ് വരെ നേടിയേക്കാമെന്നും ജോര്‍ജ്ജ് പ്രവചിക്കുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയുടെ ട്വന്‍്റി ട്വന്‍്റിയുടെയും പിന്തുണ വേണ്ടി വരുമെന്നാണ് പി സി ജോര്‍ജ്ജ് പറയുന്നത്. പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും ജയിക്കുമെന്ന് ഉറപ്പിച്ച്‌ പറയുന്ന പിസി തന്റെ നിലപാടും നിര്‍ണ്ണായകമാകുമെന്ന് പറഞ്ഞ് വയ്ക്കുന്നു.

അപ്പോഴത്തെ അരിശത്തിന് പറഞ്ഞ് പോയതാണന്നും ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് വെട്ടിയതെന്നാണ് ആരോപണം.

പി ജെ ജോസഫ് പി സി തോമസ് വിഭാഗങ്ങളുടെ ലയനത്തെ ജോസഫിന്റെ ഗതികേടായാണ് പി സി ജോര്‍ജ്ജ് പറയുന്നത്