കോട്ടയം: നിയമസഭ സീറ്റ് സംബന്ധിച്ച തന്‍റെ പ്രതിഷേധം മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യട്ടെയെന്ന് മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. അധികാരത്തിന് വേണ്ടിയല്ല മറിച്ച്‌ സ്ത്രീകള്‍ക്ക് വേണ്ടിയാണ് തന്‍റെ പ്രതിഷേധം. കൂടുതല്‍ സ്ത്രീകള്‍ കോണ്‍ഗ്രസിലെ ദുരനുഭവങ്ങള്‍ തുറന്നു പറയുമെന്നും ലതിക വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ വനിതകള്‍ സ്ഥിരമായി അവഗണിക്കപ്പെടുന്നു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്. നായര്‍ക്ക് സീറ്റ് കിട്ടിയത് തന്‍റെ പ്രതിഷേധത്തിന് ശേഷമാണ്. ബി.ജെ.പിയില്‍ ശോഭ സുരേന്ദ്രന് സീറ്റ് കിട്ടാനും പ്രതിഷേധം വേണ്ടിവന്നുവെന്ന് ലതിക സുഭാഷ് ചൂണ്ടിക്കാട്ടി.

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ തനിക്ക് ജയിച്ചേതീരു. തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടെന്നും ലതിക പറഞ്ഞു.

സംസ്ഥാനത്ത് യു.ഡി.എഫ് തന്നെ അധികാരത്തിലെത്തുമെന്നും ലതിക ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.