മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷന്‍ അലക്സ് എന്ന കഥാപാത്രമായി എത്തുന്നത് നടന്‍ വിവേക് ഗോപനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍‌ ചവറ മണ്ഡ‍ലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വിവേക് ഗോപന്‍.

പൊളിറ്റിക്കല്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന സിനിമയില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. വന്‍ താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.