ബാഴ്സലോണയുടെ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മെസ്സിയെ നിലനിര്‍ത്തും എന്ന് പ്രഖ്യാപിച്ച ലപോര്‍ടെ. മെസ്സി ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹത്തെ നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യം എന്ന് ലപോര്‍ടെ പറഞ്ഞു.

മെസ്സി സദസ്സില്‍ ഉണ്ടായിരുന്നു. നിറഞ്ഞ സ്റ്റേഡിയങ്ങള്‍ ആയിരുന്നു എങ്കില്‍ മെസ്സി ബാഴ്സലോണ ഒരിക്കലും വിടില്ലായുരുന്നു എന്ന് അദ്ദേഹം പറഞ്ഞു.മെസ്സിയെ താനും ബാഴ്സലോണയും ഏറെ സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മെസ്സിക്ക് അദ്ദേഹം ആഗ്രഹിക്കുന്നത് ചെയ്യാം എന്നും എന്നാല്‍ താന്‍ തന്നെകൊണ്ട് ആവുന്നത് ചെയ്യും എന്നും ലപോര്‍ടെ പറഞ്ഞു. മെസ്സിയുടെ ബാഴ്സലോണയിലെ കരാര്‍ ഈ സീസണ്‍ അവസാനത്തോടെ അവസാനിക്കാന്‍ ഇരിക്കുകയാണ്. ലപോര്‍ടെയുടെ വാക്കുകള്‍ എല്ലാം ചെറു പുഞ്ചിരിയുമായാണ് മെസ്സി കേട്ടത്.