ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിന് മാര്‍ച്ച്‌ 19 വെള്ളിയാഴ്ച രാവിലെ കൊടിയേറും.രാവിലെ 7.15നും 8 നും മദ്ധ്യേയാണ് കൊടിയേറ്റ്.ക്ഷേത്രതന്തി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും.കൊടിയേറ്റിന് മുന്നോടിയായി നാളെ വ്യാഴച്ച പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും .

19 ന് നടക്കുന്ന കൊടിയേറ്റിനു ശേഷം ബിംബ ശുദ്ധി ക്രിയകള്‍ ഉണ്ടാകും. ഉത്സവദിവസങ്ങളില്‍ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നെള്ളത്ത് എന്നിവയും നടക്കും.27 ന് ശരംകുത്തിയില്‍ പള്ളിവേട്ട തുടര്‍ന്ന് മണ്ഡപത്തില്‍ പള്ളി കുറുപ്പ്.

ഈ മാസം 28 ന് ഉഷപൂജയ്ക്ക് ശേഷമാണ് ആറാട്ട് പുറപ്പാട്. ഉച്ചക്ക് പമ്ബയില്‍ തിരു ആറാട്ട് നടക്കും.വൈകുന്നേരം ആറാട്ട് ഘോഷയാത്ര തിരികെയെത്തുമ്ബോള്‍ കൊടിയിക്കി ഹരിവരാസനം പാടി നട അടയ്ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍്റെ വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ഗജരാജന്‍ ആണ് ഇക്കുറിയും ഉത്സവത്തിന് അയ്യപ്പന്‍്റെ തിടമ്ബേറ്റുന്നത്.