കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത്​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന്​ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കെ. ​സുധാകരന്‍.

ഹൈക്കമാന്‍ഡ്​ ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കും. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്​. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത്​ മത്സരിക്കണമെന്ന്​ ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കണ്ണൂരില്‍ ധര്‍മടം മണ്ഡലത്തില്‍ മാത്രമാണ്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്. കെ. സുധാകരന്‍ മണ്ഡലത്തിലെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥി​െന്‍റ പേരാണ്​ അവസാനം ഉയര്‍ന്നുകേട്ടത്​. ഇതിന്​ പിന്നാലെയാണ്​ ധര്‍മടത്ത്​ മത്സരിക്കാന്‍ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരന്‍ രംഗ​ത്തെത്തുന്നത്​.