തിരുവനന്തപുരം: കെ. മുരളീധരന്‍ ശക്തനായ എതിരാളിയല്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ‘ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ ഒരു വ്യക്തിയാണ് എന്നെ സംബന്ധിച്ചിടത്തോളം ശകതനായ സ്ഥാനാര്‍ത്ഥി. എനിക്ക് അതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

‘ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച്‌ മത്സരിക്കട്ടെ, അതല്ലേ വേണ്ടത്? അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്. രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച്‌ ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബിജെപിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല,’-കുമ്മനം പറഞ്ഞു.