തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് കി​ട്ടാ​ത്ത​തി​ലു​ള്ള വി​കാ​ര​പ്ര​ക​ട​നമാണ് ആ​ര്‍. ബാ​ല​ശ​ങ്ക​റി​ന്‍റെ പ്ര​സ്താ​വ​നയെന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. ത​നി​ക്ക് അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ​യു​ള്ള മ​റ്റ് ആ​രോ​പ​ണ​ങ്ങ​ള്‍ മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം കല്യാണില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാണ് നേമത്തും വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തുമടക്കം ബന്ധമെന്നും കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രചാരണമാണ് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ബിജെപി നെഞ്ചും വിരിച്ച്‌ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.