തിരുവനന്തപുരം: പരീക്ഷ എഴുതാന്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ സൗകര്യപ്രദമായ സ്കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.
മാര്‍ച്ച് 17ന് വൈകുന്നേരം അഞ്ച് മണിവരെയാണ് സമയം. ഈ അവസരം ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളില്‍ മറ്റ് ജില്ലകളില്പെട്ടുപോയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള ഷെല്‍റ്റര്‍ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും മറ്റ് ജില്ലകളില്‍ അടിയന്തിരഘട്ടങ്ങളില്‍ പെട്ടുപോയിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ക്കാണ്.