പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഇടത് വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച്‌ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍. എല്‍ഡിഎഫും യുഡിഎഫും സര്‍ക്കാരും വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുകയും വിശ്വാസത്തെയും ആചാരാനുഷ്ടാനത്തെയും തകര്‍ക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല യാത്രയ്ക്കിടെ പന്തളം കെട്ടാരത്തിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സംസ്‌കാരത്തെയും ഭക്തരുടെ വിശ്വസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികള്‍ക്ക് നല്‍കിയ സംരക്ഷണം തുടര്‍ന്നും ഉണ്ടാകുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്തര്‍ക്കൊപ്പം നിന്ന ബിജെപിയ്ക്ക് ജനപിന്തുണയുണ്ടാകുമെന്നും അശ്വത് നാരായണ്‍ പറഞ്ഞു.

ശബരിമല യാത്രയുടെ ഭാഗമായി നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തിയ അശ്വത് നാരായണ്‍ കൊട്ടാരം വലിയ തമ്ബുരാട്ടി മകംനാള്‍ തന്വംഗി തമ്ബുരാട്ടിയുടെ അനുഗ്രഹം വാങ്ങി. തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.