യുവതാരങ്ങളായ റിഷഭ് പന്തിനും ഇഷാന്‍ കിഷനും ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മത്സരം ഫിനിഷ് ചെയ്യുന്ന കാര്യത്തില്‍ ഇരുവരും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കണ്ട് പഠിക്കണമെന്ന് സെവാഗ് പറയുന്നു. രണ്ടാം ടി20യില്‍ ഇഷാന്‍ കിഷനും പന്തും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍ മത്സരം ഫിനിഷ് ചെയ്തത് 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയായിരുന്നു. അതേസമയം മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് കിഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി സെവാഗ് രംഗത്തെത്തിയത്.