മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കഥയുടെ ചിത്രം പങ്കുവെച്ച്‌ നടന്‍ പൃഥിരാജ്. മോഹന്‍ലാല്‍ തന്റെ കൈപ്പടയില്‍ രാജുവിനുള്ള പതിപ്പ് എന്ന് എഴുതിയിട്ടുണ്ട്. സ്‌ക്രിപ്പ്റ്റ് സൂപ്പര്‍വൈസറിനുള്ള കോപിയുടെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജ് ബറോസിന്റെ ഭാഗമാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്ത് നടന്ന ചിത്രത്തിന്റെ ചര്‍ച്ചകളിലും നവോദയ സ്റ്റുഡിയോസില്‍ എത്തി പൃഥ്വിരാജ് പങ്കെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോയത്.

മാര്‍ച്ച്‌ അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറോസിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കണം എന്ന് പലരും ആവശ്യപെട്ടിട്ടുണ്ടെങ്കില്‍ താരത്തില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല.

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അറിയിച്ചു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’, താരം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.

ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.