ലോകത്തില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് പ്ലയെര്‍. റയല്‍ മാഡ്രിഡില്‍ ആരാധകരുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ്‌ തല ഫുട്ബോളില്‍ മികച്ചു നിന്ന റൊണാള്‍ഡോയെ ജുവാന്റസ് ആണ് പിന്നീട് മോഹവില കൊടുത്ത് സ്വന്തമാക്കിയത്. എന്നാല്‍ ഈ മാറ്റത്തില്‍ ആരാധകര്‍ക്ക് വലിയ സങ്കടം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റൊണാള്‍ഡോ തിരിച്ചു വരുന്നുവെന്ന വാര്‍ത്ത സജീവമാവുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരികെ റയലില്‍ എത്തുവാനുള്ള സാധ്യതകള്‍ തള്ളുന്നില്ല എന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍. യുവന്റസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്‍ക്കും എന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടയില്‍ ആണ് സിദാന്റെ പ്രസ്താവന. റൊണാള്‍ഡോ തിരികെ വരാന്‍ സാധ്യതയുണ്ട് എന്ന് സിദാന്‍ പറഞ്ഞു. നമ്മുക്ക് എല്ലാവര്‍ക്കും റൊണാള്‍ഡോയെ അറിയാം എന്നും ഈ ക്ലബിന് ഒരുപാട് സംഭാവനകള്‍ ചെയ്ത താരമാണ് റൊണാള്‍ഡോ എന്നും സിദാന്‍ പറഞ്ഞു.

എങ്കിലും യുവന്റസിന്റെ താരമായതിനാല്‍ ഈ വിഷയത്തില്‍ അധികം സംസാരിക്കുന്നില്ല എന്നും സിദാന്‍ പറഞ്ഞു. റൊണാള്‍ഡോയെ വെച്ച്‌ എന്തൊക്കെ ചെയ്യാമോ അതൊക്കെ താന്‍ മുമ്ബ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ എന്താകും എന്നു നോക്കാം എന്നും സിദാന്‍ പറയുന്നു.