കല്‍പ്പറ്റ: ബത്തേരി നിയമസഭ മണ്ഡലത്തില്‍ സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നങ്കരയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ മത്സരിച്ച സി കെ ജാനു, 27,920വോട്ട് നേടിയിരുന്നു.

പിന്നീട് ബിജെപി നേതൃത്വവുമായി തെറ്റിയ ജാനു, മുന്നണി ഉപേക്ഷിച്ചു. 2018ല്‍ പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ തന്നെ എല്‍ഡിഎഫ് വഞ്ചിച്ചെന്ന് ജാനു പിന്നീട് ആരോപിച്ചു.

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയില്‍ വെച്ചാണ് ജാനു എന്‍ഡിഎയില്‍ തിരിച്ചെത്തിയത്. തന്നെ ഇടത്,വലത് മുന്നണികള്‍ അവഗണിച്ചെന്ന് ജാനു ആരോപിച്ചിരുന്നു.