കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. 2017ൽ രാജ്യം പ്ദമശ്രീ നൽകി ആദരിച്ചിരുന്നു. ക്ലാസിക് കാലാരുപങ്ങളിൽ ഭാരതത്തിലെ ഏറ്റവും പ്രായം ചെന്ന കലാകാരനായിരുന്നു.  സംഗീത നൃത്ത രംഗത്തിലൂടെ കാസ്ലിക് കലകളെ ജനകീയമാക്കി. 80 വർഷത്തെ കലാജീവിതമാണ് അവസാനിച്ചത്. കൃഷ്ണകുചേല, പരശുരാമ സങ്കൽപ്പങ്ങളെ കഥകളിയിലൂടെ ജനമനസ്സിൽ സന്നിവേശിപ്പിച്ച ആചാര്യനായിരുന്നു. 2001ൽ കലാമണ്ഡലം ബഹിമതി. 15-ാം വയസ്സിൽ പാഞ്ചാലിയായിട്ടാണ് അരങ്ങേറ്റം നടത്തിയത്.

തങ്ങളുടെ പ്രീയപ്പെട്ട ഗുരുനാഥന് കലാലോകം 2015ലാണ് ശതാബ്ദി ആഘോഷിച്ച് ഗുരുദക്ഷിണ നൽകിയത്. 250 ശിഷ്യന്മാർ ചേർന്നൊരുക്കിയ സംഗീത ശില്പമൊരുക്കിയാണ് ആഘോഷം നടന്നത്. കേരള സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്