തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികളെ ഐക്യകണ്ഠേന പ്രഖ്യാപിച്ചതോടെ ഇനി പ്രചരണം കൊഴുക്കും. ഇന്ന്മുതൽ സ്ഥാനാർത്ഥികൾ കളം പിടിക്കാനുള്ള തിരക്കിലാകും. പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യംഉയർത്തിയാണ് എൻഡിഎയുടെ പ്രചരണം.

ഇടത്-വലത് മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഏകസ്വരത്തോടെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 112 പേരെ മാത്രമാണ് ഇന്നലെ പ്രഖ്യാപിച്ചതെങ്കിലും 16-ാംതീയതിക്ക് മുൻപ് മറ്റ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. മാറ്റം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങൾ മുന്നിൽ മികച്ചസ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ സ്ഥാനാർത്ഥികൾ വോട്ട് തേടി ജനങ്ങൾക്ക് മുന്നിലെത്തും. ദിവസങ്ങൾ ചുരുക്കമാണെങ്കിലും പരമാവധിവീടുകൾ കയറി ഇറങ്ങി വോട്ട് അഭ്യർത്ഥിക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും , കേരളത്തിനായി മോദി സർക്കാർ ചെയ്തതൊക്കെ എണ്ണിപ്പറഞ്ഞാകും ബിജെപി കളത്തിലെത്തുക. വിവിധ മേഖലകളിൽപ്രാവണ്യം തെളിയിച്ച മികച്ച വ്യക്തിത്വങ്ങളെ സ്ഥാനാർത്ഥികളാക്കിയതിലൂടെ കേരളത്തിൽ ഇത്തവണ മുന്നേറ്റംഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.