ബാലുശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ജനവിധി തേടും. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ അവസരം ലഭിച്ചാന്‍ തന്‍റെ ജനസേവനം കൂടുതല്‍ വിപുലമാക്കാന്‍ ഇത് സഹായിക്കുമെന്ന്‍ ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ധര്‍മ്മജന് ബാലുശേരിയില്‍ സീറ്റ് നല്‍കുന്നതിന് എതിരെ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. ധര്‍മ്മജനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് നിയോജക മണ്ഡലം കമ്മിറ്റി കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാല്‍ നടനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ വിശദീകരണം.

25 വയസ് മുതല്‍ 50 വയസുവരെയുള്ള 46 പേര്‍ക്കാണ് പട്ടികയില്‍ ഇടം നല്‍കിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേര്‍ക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേര്‍ക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേര്‍ക്കും പട്ടികയില്‍ ഇടം നല്‍കി. പുതുമുഖങ്ങള്‍ക്കാണ് പട്ടികയില്‍ പ്രാധാന്യം.