തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ വിജയം ഉറപ്പാണ്. മികച്ച വിജയം നേടുമെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.

ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയില്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ മികച്ച വിജയം നേടുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാടും മത്സരിക്കും.