അബുദാബി: യുഎഇയില്‍ ഇന്ന് 1,992 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം . ചികിത്സയിലായിരുന്ന 2,169 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 24 മണിക്കൂറിനിടെ ഏഴ് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,32,901 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 3.38 കോടി പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍.

ഇന്നുവരെയുള്ള കണക്കനുസരിച്ച്‌ ആകെ 4,26,397 പേര്‍ക്ക് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,05,647 പേരും ഇതിനോടകം രോഗമുക്തരായി. 1395 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു .നിലവില്‍ 19,335 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.