ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍്റ് കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരം. കോന്നി എന്നീ മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുക. സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട് നിന്ന് ജനവിധിതേടും. യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് ബിജെപി പട്ടിക പ്രഖ്യാപിച്ചത്. സമാനതകളില്ലാത്ത പോരാട്ടം കാഴ്ച വെയ്ക്കാന്‍ സന്ദീപ് വചസ്പതി ആലപ്പുഴയില്‍ മത്സരിക്കും. ബാലുശ്ശേരിയില്‍ ബാലു ബാലുശ്ശേരിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്.

ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യര്‍ ഷൊര്‍ണ്ണൂരിലെ മണ്ണില്‍ പോരാട്ടത്തിനിറങ്ങും. തിരുവനന്തപുരം നോര്‍ത്ത് കൃഷ്ണ കുമാറിന് കൊടുത്തപ്പോള്‍ ചിറയിന്‍ കീഴ് മണ്ഡലത്തില്‍ ആശ നാഥ് ജനവിധി തേടും. പട്ടികയില്‍ സുരേഷ് ഗോപി എം പിയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂര്‍ നിന്ന് തന്നെയാണ് ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുക. ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.