വാഷിംഗ്ടണ്‍ ഡിസി: അഞ്ച് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഹുവാവേ ടെക്നോളജീസ്, ഇസഡ് ടിഇ കോര്പറേഷന്, ഹൈടെറ കമ്യൂണിക്കേഷന്‍സ് കോര്പറേഷന്, ഹാങ്ഷാവു ഹിക്വിഷന് ഡിജിറ്റല്‍ ടെക്നോളജി കമ്പനി, ദാഹുവ ടെക്നോളജി കമ്പനി എന്നിവയാണ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കമ്പനികളുടെ പട്ടികയിലുള്ളത്.അഞ്ച് ചൈനീസ് കമ്പനികളില്‍ നിന്നും ഏതെങ്കിലും ചരക്കുകളോ സേവനങ്ങളോ വാങ്ങുന്നതില്‍ നിന്ന് ഏജന്‍സികളെ വിലക്കി 2020 ഓഗസ്റ്റില്‍ അമേരിക്ക ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഹുവാവേ അടക്കം അഞ്ച് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക
