കീ​ഴ്മാ​ട്: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക്ക​ക​ത്ത് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന ഫ്രി​ഡ്ജു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ആ​ലു​വ-​പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ല്‍ ചാ​ല​ക്ക​ല്‍ ദാ​റു​സ്സ​ലാം സ്കൂ​ളി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

മും​ബൈ​യി​ല്‍​നി​ന്ന് ചാ​ല​ക്ക​ലു​ള്ള ഹെ​യ​ര്‍ ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ലേ​ക്ക് പു​തി​യ ഫ്രി​ഡ്ജു​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്നു ക​ണ്ടെ​യ്ന​ര്‍ ലോ​റി. ഓ​ട്ട​ത്തി​നി​ട​യി​ല്‍ ലോ​റി​യി​ല്‍​നി​ന്ന് പു​ക പു​റ​ത്തേ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തീ​പി​ടി​ച്ച​ത​റി​യു​ന്ന​ത്. ഉ​ട​ന്‍ ആ​ലു​വ അ​ഗ്​​നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. എ​ട്ടോ​ളം ഫ്രി​ഡ്ജു​ക​ള്‍​ക്ക് തീ ​പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​വ​യ​ട​ക്കം മു​ഴു​വ​ന്‍ ഫ്രി​ഡ്ജു​ക​ളും പി​ന്നീ​ട് ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കി. തീ​പി​ടി​ത്ത​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കണ്ടെ​യ്​​ന​റി​ന​ക​ത്ത് വാ​യു​സ​ഞ്ചാ​ര​മി​ല്ല. ഫ്രി​ഡ്ജു​ക​ള്‍ പൊ​തി​ഞ്ഞി​രു​ന്ന പെ​ട്ടി​ക​ള്‍​ക്ക് തീ​പി​ടി​ച്ച​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഡി. ​അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​പി. സു​രേ​ഷ്, സി​നോ​ജ്, ഷെ​രീ​ഫ്, കി​ര​ണ്‍, സു​നി​ല്‍, അ​നൂ​പ്, പോ​ള്‍​സ​ണ്‍, രാ​ഹു​ല്‍​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ആ​ലു​വ-​പെ​രു​മ്ബാ​വൂ​ര്‍ റൂ​ട്ടി​ല്‍ കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യി.