മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്നും 15,000ത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണത്തിന്റെ പകുതിയിലും താഴെ പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,602 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 88 പേര്‍ മരിച്ചു. 7,467 പേര്‍ മാത്രമാണ് 24 മണിക്കൂറിനിടെ രോഗ മുക്തരായത്.

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 22,97,793 ആയി. 21,25,211 പേര്‍ക്കാണ് ആകെ രോഗ മുക്തി. ആകെ മരണം 52,811. ആക്ടീവ് കേസുകള്‍ 1,18,525.