പാലാ: പാലാ വലവൂരില്‍ കൃഷിയിടത്തില്‍ തീപ്പിടിച്ചു.നാലേക്കര്‍ കപ്പത്തോട്ടം കത്തി നശിച്ചു. മറ്റ് പത്തേക്ക് റിലും തീ പടര്‍ന്നു. വലവൂര്‍ ട്രിപ്പിള്‍ ഐ.ടി.യുടെ സമീപത്തുനിന്നും ഇന്ന് 11 മണിയോടെ തീ കത്തി പടര്‍ന്ന് സമീപത്തുണ്ടായിരുന്ന കൃഷിയിടമാകെ വ്യാപിക്കുകയായിരുന്നു.

പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്സ് പാഞ്ഞെത്തിയെങ്കിലും കുത്തനെയുള്ള കയറ്റമായതിനാല്‍ തീ പിടിച്ച സ്ഥലത്തേക്ക് ഫയര്‍ഫോഴ്സ് ടാങ്കര്‍ എത്തിക്കാനായില്ല.

ഫിലിപ്പ് കുഴികുളത്തിന്റെ സ്ഥലത്താണ് ഏറെ നാശം. ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായ കര്‍ഷകന്‍ റോയി മാത്യു എലിപ്പുലിക്കാട്ട് ഇവിടെ കൃഷി ചെയ്തിരുന്ന നാല് ഏക്കര്‍ കപ്പത്തോട്ടം പൂര്‍ണ്ണമായി കത്തി നശിച്ചു.