അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കും. ഇന്ത്യയെ ആഗോള വാക്സീന്‍ ഉല്‍പാദന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ക്വാഡ് ഉച്ചകോടിയില്‍ ധാരണയായത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ നടത്തുന്ന ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായാണ് നടന്നത്. അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും പങ്കെടുത്തു. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തില്‍ ക്വാഡ് രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം സംബന്ധിച്ച ആശങ്കകള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇതു കൂടാതെ വാക്സീന്‍, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക മുന്നേറ്റം എന്നീ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.വാക്സിനേഷനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മറ്റ് രാജ്യങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു.