തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈപ്പമംഗലത്തിനു പകരം യു ഡി എഫ് മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതായി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.
ആര് എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇല്ലിക്കല്‍ അഗസ്തിയെ മട്ടന്നൂരില്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ആര് എസ് പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായിരുന്നിട്ടുണ്ട് ഇല്ലിക്കല്‍ അഗസ്തി.
ഇതോടെ ആര്‍എസ്പിക്ക് അഞ്ചു സീറ്റുകളിലും സ്ഥാനാര്‍ഥിയായി. ആറ്റിങ്ങല്‍ -അഡ്വ.എ.ശ്രീധരന്, ചവറ – ഷിബു ബേബി ജോണ്‍, ഇരവിപുരം -ബാബു ദിവാകരന്, കുന്നത്തൂര്‍ – ഉല്ലാസ് കോവൂര്‍, മട്ടന്നൂര്‍ – ഇല്ലിക്കല്‍ അഗസ്തി.