മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്​ലിംലീഗ്​ സ്ഥാനാര്‍ഥികളെ സംസ്ഥാന പ്രസിഡന്‍റ്​ ഹൈദരലി ശിഹാബ്​ തങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ പോരിനിറങ്ങുന്നത്​​. കോഴിക്കോട്​ സൗത്തില്‍ നിന്നും നൂര്‍ബിന റഷീദ്​ നിയമസഭയിലേക്ക്​ മത്സരിക്കും. ഖമറുന്നീസ അന്‍വര്‍ 1996ല്‍ മത്സരിച്ച ശേഷം ഇതാദ്യമായാണ്​ ഒരു വനിത ലീഗ്​ ടിക്കറ്റില്‍ മത്സരിക്കുന്നത്​.
എം.പി അബ്​ദുസമദ്​ സമദാനി ലോക്​സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുല്‍ വഹാബും മത്സരിക്കും.
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യു.എ ലത്തീഫ്​
ഏറനാട്​: പി.കെ ബഷീര്‍
കൊണ്ടോട്ടി: ടി.വി ഇബ്രാഹീം
കോട്ടക്കല്‍: ആബിദ് ഹുസൈന്‍​ തങ്ങള്‍
പെരിന്തല്‍മണ്ണ:നജീബ്​ കാന്തപുരം
മങ്കട: മഞ്ഞളാംകുഴി അലി
തിരൂര്‍: കുറുക്കോളി മൊയ്​തീന്‍
താനൂര്‍: പി.കെ ഫിറോസ്​
തിരൂരങ്ങാടി: കെ.പി.എ മജീദ്​
വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റര്‍
കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂര്‍ബിന റഷീദ്​
കുറ്റ്യാടി: പാറക്കല്‍ അബ്​ദുല്ല
കൊടുവള്ളി: എം.കെ മുനീര്‍
കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)
തിരുവമ്ബാടി: സി.പി ചെറിയ മുഹമ്മദ്​
അഴീക്കോട്​: കെ.എം ഷാജി
കാസര്‍കോട്​: എന്‍.എ നെല്ലിക്കുന്ന്​
മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​
മണ്ണാര്‍ക്കാട്​: എന്‍.ഷംസുദ്ദീന്‍
ഗുരുവായൂര്‍: കെഎന്‍.എ ഖാദര്‍
കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂര്‍
കൂത്തുപറമ്ബ്​: പൊട്ടന്‍കണ്ടി അബ്​ദുല്ല
കോങ്ങാട്​: യു.സി രാമന്‍
പുനലൂര്‍, ചടയമംഗലം, പേരാ​മ്ബ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും.