സൗദിയില്‍ 390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,81,348 ആയി. ഇതില്‍ 3,71,850 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. ആകെ മരണസംഖ്യ 6551 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2947 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇവരില്‍ 538 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.