തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാകളക്ടര്‍ എസ് ഷാനവാസ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാര് ജനങ്ങള്‍, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ച് പൂരം നടത്തുന്നതിന് വേണ്ട നടപടികള്‍ തീരുമാനിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ഭാരവാഹികള്‍ സമര്‍പ്പിച്ച ലേ ഔട്ട് ജില്ലാ പോലീസും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചടങ്ങുകള്‍ക്ക് തടസം നേരിടാതെ ആളുകള പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമായിരിക്കും സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുക.
പൂരം എഴുന്നള്ളിപ്പിന് അണി നിരത്തേണ്ട ആനകളുടെ എണ്ണം, സാമ്ബിള്‍ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം, എക്സിബിഷന് എന്നിവ സംബന്ധിച്ച ദേവസ്വം ബോര്‍ഡുകളുടെ ആവശ്യവും സര്‍ക്കാരിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.