സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 6037 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ.

  • തൃശൂര്‍ -964
  • എറണാകുളം -594
  • തിരുവനന്തപുരം -625
  • ആലപ്പുഴ -686
  • കോഴിക്കോട് -664
  • മലപ്പുറം -547
  • കൊല്ലം -469
  • കണ്ണൂര്‍ -306
  • കോട്ടയം -385
  • പാലക്കാട് -189
  • പത്തനംതിട്ട -206
  • കാസര്‍ഗോഡ് -172
  • ഇടുക്കി -137
  • വയനാട് -93

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.