സംസ്ഥാനത്തിന് രോഗമുക്തിയില്‍ ഇന്ന് ആശ്വാസദിനം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം -880
- കൊല്ലം -451
- പത്തനംതിട്ട -199
- ആലപ്പുഴ -368
- കോട്ടയം -1050
- ഇടുക്കി -66
- എറണാകുളം -600
- തൃശൂര്‍ -1037
- പാലക്കാട് -568
- മലപ്പുറം -1300
- കോഴിക്കോട് -1006
- വയനാട് -99
- കണ്ണൂര്‍ -679
- കാസര്‍ഗോഡ് -171
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,424 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,540 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.