തിരുവനന്തപുരം: ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള ചില നേതാക്കളുടെ ശ്രമം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റില്‍ വിജയിച്ചപ്പോള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ചിലര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എ.കെ. ബാലന് അങ്ങനെ ‘ശരി’യായവരില് ഉള്‍പ്പെടുന്ന നേതാവാണ്. പക്ഷേ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയുടേത് ‘ശരിയായില്ല’.
രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തിെന്റ ഭാഗമായി ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് ബാലെന്റ ഭാര്യ ഡോ.പി.കെ. ജമീലയുടെ പേര് പൊടുന്നനെ ഉയര്‍ന്ന് വന്നത്. ബാലെന്റ മണ്ഡലമായ പാലക്കാട്ടെ തരൂരില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായ ജമീലയുടെ പേര് ജില്ല സെക്രേട്ടറിയറ്റിെന്റ സാധ്യതാപട്ടികയില്‍ ഇടം നേടി. ഇത് വിവാദമായപ്പോള്‍ മാധ്യമങ്ങളെയാണ് ബാലന് പഴിചാരിയത്. പക്ഷേ ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ സംസ്ഥാന സമിതി അംഗീകാരം നല്കി.
ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന നേതാക്കള്‍ അടക്കം പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ടി.എന്‍. സീമ സംസ്ഥാന സമിതിയില്‍ തുറന്നടിച്ചു. അസോസിയേഷന് നേതാവായ പി. സതീദേവിയുടെ പേര് കൊയിലാണ്ടിയിലെ സാധ്യതാപട്ടികയില്‍ ഉള്പ്പെെട്ടങ്കിലും സെക്രേട്ടറിയറ്റ് യോഗത്തില്‍ വിജയസാധ്യതയില്ലെന്ന് പറഞ്ഞ് എളമരം കരീം എതിര്‍ത്തു.
മന്ത്രി ഇ.പി. ജയരാജന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ശ്രീമതി വാദിെച്ചങ്കിലും മാനദണ്ഡം എല്ലാവര്ക്കും ബാധകമെന്ന് വ്യക്തമാക്കി നേതൃത്വം വഴങ്ങിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെന്റ ഭാര്യയും തൃശൂര്‍ കോര്പറേഷന് മുന്‍ മേയറുമായ ആര്. ബിന്ദുവിനെ ഇരിങ്ങാലക്കുടയില്‍ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ജില്ല സെക്രേട്ടറിയറ്റിേന്റതാവും.