തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി മാറുകയാണ് ഇക്കുറിയും. അന്ന് സോളാര്‍ കേസ് പ്രതി സരിത നായരുടെ കത്തായിരുന്നു ആയുധമെങ്കില്‍ ഇക്കുറി സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴിയാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരായ വെളിപ്പെടുത്തലുണ്ടെന്ന നിലയില്‍ കസ്റ്റംസ് അവതരിപ്പിച്ച സത്യവാങ്മൂലം സര്‍ക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിെന്റ അവസാനകാലം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിരോധത്തിലാക്കിയത് സരിതയുടെ ജയിലില്‍ നിന്നുള്ള കത്തായിരുന്നു. അത് ആയുധമാക്കിയുള്ള പ്രചാരണമായിരുന്നു എല്‍.ഡി.എഫിേന്റത്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഒാഫിസിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് പ്രതിപക്ഷത്തിന് ഉൗര്‍ജം പകരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതാകും ഇനിയും പ്രധാന വിഷയം എന്ന സൂചനയാണ് ലഭിക്കുന്നത്. സ്വപ്നക്ക് ജയിലില്‍ ഭീഷണിയുണ്ടെന്നും കസ്റ്റംസ് ആരോപിക്കുന്നു. ഇതോടെ, രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം വകുപ്പിെന്റ വീഴ്ചയും സര്‍ക്കാറിന് വിശദീകരിക്കേണ്ടിവരും.
അന്വേഷണ ഏജന്‍സികളെ ആയുധമാക്കി ബി.ജെ.പി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും അതിന് കോണ്‍ഗ്രസ് കൂട്ടുനില്ക്കുന്നെന്നുമുള്ള പ്രതികരണം സി.പി.എമ്മില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, സോളാര്‍ പ്രതിയുടെ കത്ത് പോലെയല്ല സ്വപ്ന നല്കിയ രഹസ്യമൊഴിയെന്നതും ശ്രദ്ധേയമാണ്. മാറ്റിപ്പറയാന്‍ കഴിയാത്ത നിലയിലാണ് മൊഴി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പോലും കൈമാറാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതാണ് കസ്റ്റംസിെന്റ ഇൗ മൊഴിയും. അതിനാല്‍ തന്നെ ഇൗ മൊഴി കൃത്രിമമായി തയാറാക്കിയതാണെന്ന് വിശദീകരിക്കാന്‍ ഭരണമുന്നണിക്ക് വിയര്‍ക്കേണ്ടിയും വരും.