വെല്ലിംഗ്ടണ്‍: സുനാമി സാധ്യതയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം. ഇതേതുടര്‍ന്ന് ന്യൂസിലാന്റിലെ തീരദേശത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചത്.

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോമിയ നഗരത്തില്‍ ജാഗ്രതാ സൈറണ്‍ മുഴങ്ങി. 10 അടി (മൂന്ന് മീറ്റര്‍) ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. ജനങ്ങള്‍ ബീച്ചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്.

ന്യൂസിലാന്റ് തീരത്തുനിന്ന് 1000 കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജികല്‍ സര്‍വെ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തി.