നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോട്ടയം ജില്ലയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. പുതുപ്പള്ളി മണ്ഡലത്തില്‍ ഇക്കുറിയും ഉമ്മന്‍ ചാണ്ടിക്കെതിരെ യുവനേതാവ് ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനമായി.

ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കെ. സുരേഷ് കുറുപ്പ് അല്ലെങ്കില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവരെയാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇരുവര്‍ക്കും മത്സരിക്കാന്‍ പാര്‍ട്ടി ഇളവ് അനുവദിക്കേണ്ടതുണ്ട്. ആര്‍ക്ക് ഇളവ് അനുവദിക്കും എന്നത് അനുസരിച്ചായിരിക്കും ഇവരുടെ സ്ഥാനാര്‍ഥിത്വം നിശ്ചയിക്കുക 2016ലെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ജെയ്ക്ക് 44,505 വോട്ട് നേടിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് 71,597 വോട്ടാണു ലഭിച്ചത്. ജെയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.