ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ബുധനാഴ്ച വീണ്ടും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പുതുതായി 331 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ അസുഖബാധിതരില്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 351 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 378333 ആയി.

ഇതില്‍ 369277 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6510 ആയി. 2546 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 501 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. റിയാദില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 134, കിഴക്കന്‍ പ്രവിശ്യ 66, മക്ക 46, വടക്കന്‍ അതിര്‍ത്തി മേഖല 24, അല്‍ജൗഫ് 11, അസീര്‍ 10, മദീന 10, അല്‍ഖസീം 6, നജ്റാന്‍ 6, ഹാഇല്‍ 6, തബൂക്ക് 5, ജീസാന്‍ 5, അല്‍ബാഹ 2.